Monday, September 21, 2009

പ്രണയം തന്നെ -വഞ്ചന

കുഞ്ഞുവിനു പനി ,അമ്മയ്ക്ക് കണ്ണിനു പിന്നെയും അസുഖം ഗുളികകാലമാനെന്നു തോന്നുന്നു ഏതായാലും ഓണം ഗുളികകള്‍ കൊണ്ടാണ് പൂക്കളം ഇട്ടതെന്ന് തോന്നിപോയി .ഇതെല്ലാം നോക്കി നടത്താന്‍ ഞാന്‍ ഈ തടിയും വച്ച് .നിങ്ങള്‍ക്ക് പറയാം വന്ച്ചനയാനെന്നും ചതിയാണെന്നും ഏതായാലും നിന്ന് തിരിയാന്‍ നേരം കിട്ടിയില്ല അത് കൊണ്ടാ വഞ്ചന കഥ വൈകിയത്‌ .

അപ്പൊ വീണ്ടും ശാലുവിന്റെ കഥയിലേക്ക് ..സംഗതി ചാറ്റിങ്ങില്‍ നിന്നാണ് തുടങ്ങിയത്‌ അതാവും സംഗതി ചീറ്റിംഗ് ആയതെന്നു തോന്നുന്നു ...ഒരു മാസ്സം പരസ്പരം തുറന്നു പറയാതെ ചാറ്റി..പിന്നെ കാമുകന്‍ ലൊക്കേഷന്‍ പറഞ്ഞു പേരും .അപ്പൊ നിങ്ങള്‍ ഞെട്ടണം തൊട്ടടുത്ത സ്ഥലത്തുള്ള ഒരാളാണ് കക്ഷി . അപ്പോള്‍ കാര്യങ്ങള്‍ അനുകൂലമായതായി നമ്മുടെ കാമുകിയ്ക്ക്‌ തോന്നി റൊമാന്‍സ് മുറുകി ഫോണ്‍ വിളിയിലെക്കും രാത്രി ഉറക്കം ഒഴിച്ചുള്ള സോല്ലളിലെക്കും ഒക്കെ ഡെവലപ്പ് ആയി കാര്യങ്ങള്‍ ആ കാലത്ത്‌ വീട്ടില്‍ പശു പ്രവസ്സിച്ചാല്‍ വരെ വിളിച്ചു പറയുന്ന എന്നെ വിളിക്കുന്ന പതിവ് നിന്നതായി ഞാന്‍ ഇപ്പൊ ഓര്‍ക്കുന്നു ഹാ പ്രനയകാലമല്ലേ !!
ഇനി ഇത്തിരി ഫ്ലാഷ് ബാക്ക് ശാലു ഓഫീസിലേക്ക് വരുന്ന ബസില്‍ സ്ഥിരമായി വരുന്ന ഒരു പെണ്‍കുട്ടി യുമായി നല്ല friendship ഉണ്ടായിരുന്നു .പിന്നെ ഇത്തിരി റൊമാന്‍സ് ഒക്കെ തുടങ്ങിയ സ്ഥിതിയ്ക്ക്‌ ആ വിഷയത്തിലും ചര്‍ച്ച നടന്നു .അപ്പോഴാ കുട്ടി അവളുടെ കാര്യം പറഞ്ഞത് .മുറ ചെറുക്കാനാണ് എന്നാലും പ്രണയത്തിനു കുറവൊന്നും ഇല്ല ..കല്യാണം കഴിച്ച പോലെ തന്നെയാണ് ഇപ്പോഴേ .ഇനി ഒരു ചടങ്ങ് നടത്തണം എന്ന് മാത്രം .ചെറുക്കന്റെ പേരും ഓഫീസും പറഞ്ഞപ്പോഴാ ശാലുവിനു തല കറങ്ങിയത്, ശാലു വിനെന്നല്ല ഏതൊരു കാമുകിയും തലകറങ്ങി പോകും

നമ്മുടെ കാമുകന്റെ കാമുകിയാണ് കൂടെയിരിക്കുന്നത് ഓഫീസിലെത്തും മുന്പേ ബസില്‍ നിന്നിറങ്ങി ഹോസ്ടളിലേക്ക് തിരിച്ചു പോയി കിടന്നു കരച്ചിലും പിന്നെ എന്താ പറയേണ്ടത്‌ ..നിരാശ, ചതിയന്‍, ഈ ആണുങ്ങള്‍ ഒക്കെ ഇങ്ങിനെയാ തുടങ്ങി ആ പെണ്‍കുട്ടിയോടുള്ള സഹതാപം വരെ എത്തി കാര്യങ്ങള്‍ ..

കുറച്ചു കൂടി സസ്പെന്‍സ് ഇട്ടും ഒക്കെ എഴുതന്മ്ന്നുണ്ടായിരുന്നു ഈ തിരക്കും സമയക്കുറവു കൊണ്ടേ ആ മൂട് പോയി .എന്തായാലും സംഗതി വഞ്ചനയല്ലേ ..!!

Monday, August 31, 2009

പ്രണയം തന്നെ

ശാലു വിളിക്കാറില്ലയിരുന്നു കുറെയായിട്ടു രാത്രി പതിവില്ലാതെ അവളുടെ missed call കണ്ടു മൊബൈല് ഫോണിനു തന്നെ ഒരു ഉഷാര്‍ എത്ര കാലം ഹോസ്റ്റലില്‍ ഒരേ മുറിയില്‍ എന്നിട്ടും ഇത്ര കാലം വിളിക്കാതിരുന്നു എന്ന അകലം ഒരു നിമിഷം കൊണ്ടു മറഞ്ഞു തിരിച്ചു വിളിച്ചപ്പോഴുള്ള ആവേശം പക്ഷെ അവളുടെ തളര്‍ന്ന ശബ്ദം കേട്ടപ്പോഴേ ചത്തു . ഹഹാ ഞാനും ജീവിച്ചിരിക്കുന്നു എന്ന മാതിരി ഒരു മറുപടി ,
എനിക്കങ്ങു ദേഷ്യം വന്നു നിനക്കെന്താ വട്ടായോ എന്ന് തറപ്പിച്ചൊരു ചോദ്യം
അവള്‍ തിരിച്ചു അതെ എനിക്കിപ്പോ വട്ടാണ് മുഴു വട്ടു എന്നാണ് മറുപടി പറഞ്ഞത് ..
അപ്പോഴാണ്‌ എനിക്ക് ശരിക്കും വട്ടായത് .
കേട്ടപ്പോ നല്ല രസികന്‍ കാര്യങ്ങള് .. അവള് പ്രേമത്ത്തിലായിരുന്നൂന്നു !
എനിക്ക് ചിരി പൊട്ടി ചിരി നിര്‍ത്താതെ സംസാരിക്കില്ലെന്നു അവളും ,
ഫോണ്‍ ഓഫാകി ശാലു പ്രതികാരം ചെയ്തു കുറച്ചു തവണ വിളിച്ചു നോക്കി ഞാന്‍ കിടന്നു .

ഹോസ്റ്റലില്‍ വച്ചു ഒരു ദിവസ്സം എന്നോട് അവള്‍ ഒരു സംശയം ചോദിച്ചു
" ഈ ഇഷ്ടതിലാകുന്നവര്‍ക്ക് എന്താണ് ഇത്രയധികം പറയാനുള്ളത് .എന്തെക്കയാണ് അവര് പറയുന്നത് "
ഉത്തരമില്ലാതെ ഞാന്‍ കുഴങ്ങി എനിക്കും അപ്പോഴാണ്‌ അങ്ങിനെ സംഭവം ഉള്ളതായി മനസ്സിലായത്‌ .

റോഡില്‍ മണിക്കൂറുകള്‍ സംസാരിച്ചു നില്‍ക്കുന്ന കാമുകികാമുകന്മാരെ അവരെ കാണാതെ ഒളിഞ്ഞു നോക്കി ഞങ്ങള്‍ പരസ്പരം കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു ഉം ...എന്ന് കളിയാക്കരുണ്ടായിരുന്നു

അവരുടെ ഭാവി പ്ലാനുകള്‍ ആയിരിക്കും എന്ന് അവളെ ഒരു ഉത്തരം പറഞ്ഞു സമാധാനിപ്പിച്ചു
എന്തെങ്കിലും ഉത്തരം പറഞ്ഞില്ലെങ്കില്‍ എനിക്കൊന്നുമാരിയാതതായി അവള്ക്ക് തോന്നില്ലേ അത് എനിക്ക് ഈ ലോകകാര്യം മുഴുവന്‍ അറിയാമെന്ന് ഭാവിക്കുന്ന എനിക്ക് മോശമല്ലേ.

പിറ്റേന്ന് വിളിച്ചപ്പോഴാണ് സംഗതിയുടെ സീരിയസ് മനസ്സിലായത്‌ സാലു ആത്മഹത്യ മുനമ്പില്‍ .അവളെ ഒരാള്‍ വഞ്ചിച്ചത്രേ,,?
പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ ചിരി വരുന്ന ബോള്‍ഡ് ആയ സാലുവിനെ വഞ്ചിച്ച ആ നിഷ്ടൂരനോട് അപ്പൊ തന്നെ എനിക്ക് ദേഷ്യം തോന്നി തുടങ്ങി ..
വഞ്ചന അടുത്ത പോസ്റ്റില്‍

Friday, August 21, 2009

ഒരു ചിങ്ങപിറവി

ചിങ്ങം പിറന്നു ..ഒരു ബ്ലോഗ് തുടങ്ങാന്‍ പറ്റിയ സമയമായെന്ന് തോന്നുന്നു എന്തെങ്കിലും പറയാന്‍ തോന്നു്മ്പോള് ഇത്തിരി തുറന്നു പറയാന്‍ ഒരു സ്ഥലം
ഇന്നാണെങ്കില്‍ ഒരു അപ്ലിക്കേഷന്‍ പോസ്റ്റു ചെയ്തു ..എന്താവുമെന്ന് നോക്കട്ടെ ..
കുഞ്ഞു ജോലിക്ക് പോയി തുടങ്ങി അമ്മയുടെ കാലും ശരിയായി ..എന്നിട്ടും ഞാന്‍ ഈ വീട്ടില്‍ ഇങ്ങിനെ ഒരു കാര്യവുമില്ലാതെ വെറുതെ നിരാശപെട്ടും ഓരോ വേണ്ടാത്ത പ്രശ്നങളെ മനസ്സില്‍ തിരിച്ചു വിളിച്ചും ഭാവിയെ കുറിച്ചു ഒരു രൂപവുമില്ലാതെ... ഇനി എന്താ ചെയ്യേണ്ടത്‌ ...കോച്ചിങ്ങിന് പോയി psc പരീക്ഷ പാസ്സായി എങ്ങിനെയെങ്കിലും രക്ഷപെടും അല്ലാതെ പിന്നെ ......
അപ്പൊ ആ കുറച്ചു കാലം ഇവിടെ കറങ്ങാം ..