Monday, September 21, 2009

പ്രണയം തന്നെ -വഞ്ചന

കുഞ്ഞുവിനു പനി ,അമ്മയ്ക്ക് കണ്ണിനു പിന്നെയും അസുഖം ഗുളികകാലമാനെന്നു തോന്നുന്നു ഏതായാലും ഓണം ഗുളികകള്‍ കൊണ്ടാണ് പൂക്കളം ഇട്ടതെന്ന് തോന്നിപോയി .ഇതെല്ലാം നോക്കി നടത്താന്‍ ഞാന്‍ ഈ തടിയും വച്ച് .നിങ്ങള്‍ക്ക് പറയാം വന്ച്ചനയാനെന്നും ചതിയാണെന്നും ഏതായാലും നിന്ന് തിരിയാന്‍ നേരം കിട്ടിയില്ല അത് കൊണ്ടാ വഞ്ചന കഥ വൈകിയത്‌ .

അപ്പൊ വീണ്ടും ശാലുവിന്റെ കഥയിലേക്ക് ..സംഗതി ചാറ്റിങ്ങില്‍ നിന്നാണ് തുടങ്ങിയത്‌ അതാവും സംഗതി ചീറ്റിംഗ് ആയതെന്നു തോന്നുന്നു ...ഒരു മാസ്സം പരസ്പരം തുറന്നു പറയാതെ ചാറ്റി..പിന്നെ കാമുകന്‍ ലൊക്കേഷന്‍ പറഞ്ഞു പേരും .അപ്പൊ നിങ്ങള്‍ ഞെട്ടണം തൊട്ടടുത്ത സ്ഥലത്തുള്ള ഒരാളാണ് കക്ഷി . അപ്പോള്‍ കാര്യങ്ങള്‍ അനുകൂലമായതായി നമ്മുടെ കാമുകിയ്ക്ക്‌ തോന്നി റൊമാന്‍സ് മുറുകി ഫോണ്‍ വിളിയിലെക്കും രാത്രി ഉറക്കം ഒഴിച്ചുള്ള സോല്ലളിലെക്കും ഒക്കെ ഡെവലപ്പ് ആയി കാര്യങ്ങള്‍ ആ കാലത്ത്‌ വീട്ടില്‍ പശു പ്രവസ്സിച്ചാല്‍ വരെ വിളിച്ചു പറയുന്ന എന്നെ വിളിക്കുന്ന പതിവ് നിന്നതായി ഞാന്‍ ഇപ്പൊ ഓര്‍ക്കുന്നു ഹാ പ്രനയകാലമല്ലേ !!
ഇനി ഇത്തിരി ഫ്ലാഷ് ബാക്ക് ശാലു ഓഫീസിലേക്ക് വരുന്ന ബസില്‍ സ്ഥിരമായി വരുന്ന ഒരു പെണ്‍കുട്ടി യുമായി നല്ല friendship ഉണ്ടായിരുന്നു .പിന്നെ ഇത്തിരി റൊമാന്‍സ് ഒക്കെ തുടങ്ങിയ സ്ഥിതിയ്ക്ക്‌ ആ വിഷയത്തിലും ചര്‍ച്ച നടന്നു .അപ്പോഴാ കുട്ടി അവളുടെ കാര്യം പറഞ്ഞത് .മുറ ചെറുക്കാനാണ് എന്നാലും പ്രണയത്തിനു കുറവൊന്നും ഇല്ല ..കല്യാണം കഴിച്ച പോലെ തന്നെയാണ് ഇപ്പോഴേ .ഇനി ഒരു ചടങ്ങ് നടത്തണം എന്ന് മാത്രം .ചെറുക്കന്റെ പേരും ഓഫീസും പറഞ്ഞപ്പോഴാ ശാലുവിനു തല കറങ്ങിയത്, ശാലു വിനെന്നല്ല ഏതൊരു കാമുകിയും തലകറങ്ങി പോകും

നമ്മുടെ കാമുകന്റെ കാമുകിയാണ് കൂടെയിരിക്കുന്നത് ഓഫീസിലെത്തും മുന്പേ ബസില്‍ നിന്നിറങ്ങി ഹോസ്ടളിലേക്ക് തിരിച്ചു പോയി കിടന്നു കരച്ചിലും പിന്നെ എന്താ പറയേണ്ടത്‌ ..നിരാശ, ചതിയന്‍, ഈ ആണുങ്ങള്‍ ഒക്കെ ഇങ്ങിനെയാ തുടങ്ങി ആ പെണ്‍കുട്ടിയോടുള്ള സഹതാപം വരെ എത്തി കാര്യങ്ങള്‍ ..

കുറച്ചു കൂടി സസ്പെന്‍സ് ഇട്ടും ഒക്കെ എഴുതന്മ്ന്നുണ്ടായിരുന്നു ഈ തിരക്കും സമയക്കുറവു കൊണ്ടേ ആ മൂട് പോയി .എന്തായാലും സംഗതി വഞ്ചനയല്ലേ ..!!

4 comments:

  1. ഇതാണ് ഭാഗ്യം ഭാഗ്യം എന്ന് പറയുന്നത്. കണ്ണില്‍ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടങ്ങ് പോയില്ലേ........

    ReplyDelete
  2. ഒരു ചതിയില്ലാതെ എന്തു പ്രണയം... പ്രണയത്തിൽ പ്രണയം കാണുപ്പോഴേ ഇപ്പോൾ അൽഭുതം തോന്നാറുള്ളു
    ..ആശംസകൾ

    ReplyDelete
  3. ആ കാലത്ത്‌ വീട്ടില്‍ പശു പ്രവസ്സിച്ചാല്‍ വരെ വിളിച്ചു പറയുന്ന എന്നെ വിളിക്കുന്ന പതിവ് നിന്നതായി ഞാന്‍ ഇപ്പൊ ഓര്‍ക്കുന്നു...

    ഈ പ്രേമം കണ്ടു പിടിച്ചതേ ചതിക്കുന്നതിന് വേണ്ടിയാ..

    ReplyDelete
  4. Ivide vannu ellaam vaayichu madangukayaanu. Veendum varaam.

    ReplyDelete